അറ്റ്‌ലാന്റയില്‍ പുതുവത്സരത്തെ ആഘോഷമായി വരവേല്‍ക്കുന്നു
Updated on December 31, 2009 at 5:41 am

അറ്റ്‌ലാന്റ: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ജോര്‍ജിയയുടെ നേതൃത്വത്തില്‍ പുതിവര്‍ഷത്തെ വരവേല്‍ക്കാന്‍ വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണെ ചെയ്‌തിരിക്കുന്നു. ഡിസംബര്‍ 31 നു വൈകുന്നേരം ഏഴു മണിക്ക്‌ ഇടവക ദേവാലയമായ ഹോളിഫാമലി ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ പിന്നിട്ട വര്‍ഷത്തില്‍ ദൈവം ചൊരിഞ്ഞ അനുഗ്രഹഞ്ഞല്‍ക്ക്‌ നന്ദി പറഞ്ഞു കൊണ്ടും, പുതുവര്‍ഷത്തിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടും വികാരി ഫാ.സ്റ്റാനി ഇടത്തിപറമ്പിലിന്റെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസഫ്‌ ഇലയ്‌ക്കാട്ടിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി വിവിധ വിനോദ പരിപാടികള്‍ നടത്തും. സെക്രട്ടറി ഡൊമിനിക്‌ ചാക്കോനാല്‍, റീന വാലാച്ചിറ, ഷീലമ്മ ചക്കാലപ്പടവില്‍, ബിജു വെള്ളാപ്പള്ളിക്കുഴി, സന്തോഷ്‌ ഉപ്പൂട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.

സാജു വട്ടക്കുന്നത്ത്‌

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4