പീറ്റര്‍ കൂന്തമറ്റം മംഗലാപുരം വിമാനത്താവള ഡയറക്‌ടര്‍
Updated on December 31, 2009 at 3:03 pm

Peeter Koonthamattamതിരുവനന്തപുരം: മംഗലാപുരം വിമാനത്താവള ഡയറക്‌ടറായി ക്‌നാനായക്കാരനും തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ ജോയിന്റ്‌ ജനറല്‍ മാനേജരുമായ പീറ്റര്‍ എ. കൂന്തമറ്റം നിയമിതനായി. വിദേശ വിമാന സര്‍വീസുകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന്‌ മംഗലാപുരം വിമാനത്താവളം രാജ്യാന്തര പദവിയിലേക്ക്‌ അടുത്തയിടെ ഉയര്‍ന്നിരുന്നു. അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അക്കാദമിയില്‍ നിന്ന്‌ എയര്‍ ട്രാഫിക്കില്‍ പരിശീലനം നേടിയിട്ടുള്ള പീറ്റര്‍ മുംബൈ, ചെന്നൈ വിമാനത്താവളങ്ങളിലും വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജില്‍ ഫിസിക്‌സ്‌ വിഭാഗം അധ്യാപകനായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. നിയമബിരുദധാരിയായ പീറ്റര്‍, എം.ബി.എ. പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. മോനിപ്പള്ളി ഇടവക കൂന്തമറ്റത്തില്‍ പരേതരായ ഏബ്രഹാം-അന്നമ്മ ദമ്പതികളുടെ മകനാണ്‌. തിരുവനന്തപുരം റെയില്‍വേ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ ഡോ. അനു തോമസ്‌ തൊട്ടിച്ചിറയാണ്‌ ഭാര്യ. ശ്രീചിത്തിര എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ത്ഥി ഗൗതം, ലയോള സ്‌കൂള്‍ പന്ത്രണ്ടാംക്ലാസ്‌ വിദ്യാര്‍ത്ഥി താജ്‌ എന്നിവര്‍ മക്കളാണ്‌.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4