എം.എസ്‌.പി രജത ജൂബിലി ആഘോഷം കടുത്തുരുത്തിയില്‍
Updated on December 27, 2009 at 5:20 pm

കോട്ടയം: മിഷനറി സൊസൈറ്റി ഓഫ്‌ സെന്റ്‌ പയസ്‌ ടെന്‍തിന്റെ (എം.എസ്‌.പി) രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ജനുവരി അഞ്ചിന്‌ കടുത്തുരുത്തി വലിയ പള്ളിയില്‍ നടക്കും. അന്നു രാവിലെ പത്തിന്‌ സെമിനാരിയന്‍സിന്റെ മാതാപിതാക്കളുടെ സംഗമം. ഉച്ചകഴിഞ്ഞ്‌ 2.30 നു നടക്കുന്ന സമൂഹബലിയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും. പാരിഷ്‌ ഹാളില്‍ 4.15 നു ചേരുന്ന പൊതുസമ്മേളനം മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ.ജോണ്‍ ചേത്തലില്‍, ഫാ.ജേക്കബ്‌ മുല്ലൂര്‍, ഫാ.ബെന്നി കന്നുവെട്ടിയേല്‍, ഫാ.ടോമി തേര്‍വാലക്കട്ടേല്‍, സിസ്‌റ്റര്‍ മെറിന്‍, സിസ്‌റ്റര്‍ ആനി ജോണ്‍, ആലീസ്‌ ചിറമേപ്പുറത്ത്‌, സിസ്റ്റര്‍ തെരേസീന, എം.എല്‍.ജോര്‍ജ്‌ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. എം.എസ്‌.പി ഡയറക്ടര്‍ ഫാ.ജേക്കബ്‌ കുറുപ്പിനകത്ത്‌ സ്വാഗതവും സെക്രട്ടറി ഫാ.പത്രോസ്‌ ചമ്പക്കര നന്ദിയും പറയും.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4