തിരുവനന്തപുരത്ത്‌ പുതുമ പകര്‍ന്ന്‌ കേക്ക്‌ മേള
Updated on December 26, 2009 at 5:17 pm

c1തിരുവനന്തപുരം: പത്താം പീയൂസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കേക്ക്‌ – വൈന്‍ മേള ഏറെ ശ്രദ്ധേയമായി. മാതൃവേദിയുടെ ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. പാരിഷ്‌ ഹാളില്‍ ഒരുക്കിയ മേള കേക്ക്‌ വാങ്ങി വികാരി ഫാ.ജോസ്‌ ആദോപ്പിള്ളില്‍ ഉദ്‌ഘാടനം ചെയ്‌തു. മാതൃവേദി അംഗങ്ങള്‍ സ്വയം തയാറാക്കി കൊണ്ടുവന്ന കേക്കും വൈനും അച്ചാറുമൊക്കെ നിമിഷ നേരം കൊണ്ട്‌ വിറ്റഴിഞ്ഞു. മുന്തിരി, ചാമ്പങ്ങ, ഈന്തപ്പഴം തുടങ്ങിയവ കൊണ്ട്‌ ഉണ്ടാക്കിയ വൈനും, വിവിധ തരം കേക്കുകളും രുചിയുടെ വിപുലമായ കലവറ സൃഷ്ടിച്ചു. ഇടവകയില്‍ പുതുതായി ആരംഭിക്കുന്ന സെന്റ്‌ പയസ്‌ ടെന്‍ത്‌ മെഡി കെയറിന്റെ ധനശേഖരണാര്‍ഥമാണ്‌ മേള സംഘടിപ്പിച്ചത്‌. മാതൃവേദി പ്രസിഡന്റ്‌ നിതാ തോമസ്‌ തറയിലും ഭാരവാഹികളും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

ഏബ്രഹാം നടുവത്ര

[Gallery not found]

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4