മാഞ്ചസ്‌റ്റര്‍: ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ക്‌നാനായക്കാര്‍ അധിവസിക്കുന്ന മാഞ്ചസ്‌റ്ററില്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഫാ.സജി മലയില്‍പുത്തന്‍പുരയിലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു തുടങ്ങിയ പരിപാടികള്‍ രാത്രി പത്തു വരെ നീണ്ടു. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികള്‍ ഏറെ ഹൃദ്യമായിരുന്നു. റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. 18 കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഗര്‍ബാഡാന്‍സ് സദസിന്റെ കൈയടി നേടി. മാര്‍ച്ച്‌പാസ്റ്റോടെ ആരംഭിച്ച കെ.സി.വൈ.എല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും പുതുമ പകര്‍ന്ന അനുഭവമായി. ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യത്യസ്‌തമായ അവതരണ ശൈലി കൊണ്ട് സമ്പന്നമായിരുന്ന പരിപാടികള്‍ ഏവരെയും ആകര്‍ഷിച്ചു
ബേബി കുര്യന്‍






