ഉഴവൂര്‍: പൊതുസമൂഹത്തിന്റെ സ്‌പന്ദനങ്ങള്‍ ഏറ്റെടുക്കുവാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്നും, സാമൂഹിക വ്യവസ്ഥകളെ രൂപപ്പെടുത്തുന്നതില്‍ യുവജനങ്ങള്‍ക്ക് പങ്കുണ്ടാവണമെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2008, 09 പ്രവര്‍ത്തനവര്‍ഷ വാര്‍ഷികാഘോഷങ്ങള്‍ ഉഴവൂരില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡന്റ് ജേക്കബ് തോമസ് വാണിയംപുരയിടത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ ക്രിസ്‌മസ് സന്ദേശം നല്‍കി. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് ജോര്‍ജ്ജ് കാനാട്ട്, ചിക്കാഗോ ക്‌നാനായ മിഷന്‍ പി.ആര്‍.ഒ. ജോര്‍ജ്ജ് തോട്ടപ്പുറം, ബിജു കെ.എല്‍. കുറപ്പന്‍കിഴക്കേതില്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ഫാ. ജിനു കാവില്‍, ലിന്‍സണ്‍ കൈതമല എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്‌ത ചലച്ചിത്രതാരം രമേഷ് പിഷാരടി സമ്മാനദാനം നിര്‍വഹിച്ചു.
വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കെ.സി.വൈ.എല്‍. യൂണിറ്റുകള്‍ക്കായി സംഘടിപ്പിച്ച കരോള്‍ മത്സരം ഇ.ജെ. ലൂക്കോസ് എക്‌സ് എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. സമൂഹത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതും, സമൂഹത്തെ വിഷലിപ്‌തമാക്കുന്നതുമായ മത തീവ്രവാദത്തിനെതിരെ സന്ദേശം ഉണര്‍ത്തുന്നതിന് സാന്താക്ലോസിന്റെ ചിഹ്നങ്ങളണിഞ്ഞുകൊണ്ട് ആയിരക്കണക്കിന് യുവജനങ്ങളെ അണിനിരത്തി നടത്തിയ മത തീവ്രവാദ വിരുദ്ധ കരോള്‍ ശ്രദ്ധേയമായി. സമാധാനത്തിന്റെ സന്ദേശമുണര്‍ത്തി നടത്തിയ അതിരൂപതാ യുവജന കരോള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍സി കുര്യന്‍ പടിഞ്ഞാറേ വട്ടുകുളത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു. കെ.സി.വൈ.എല്‍. അതിരൂപതാ ഭാരവാഹികളായ ജിജോ വരകുകാലായില്‍, ടോജി പുഴക്കരോട്ട്, വിനീത തെക്കേ വട്ടപ്പറമ്പില്‍, ഡോ. ഫ്രാന്‍സിസ് സിറിയക്, സിസ്റ്റര്‍ സിന്‍സി SVM ഫാ. സൈമണ്‍ പുല്ലാട്ട്, റജി പുതുപ്പറമ്പില്‍, സാജു ആല്‍പാറയില്‍, സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ തുടങ്ങിയവര്‍ കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
2008, 09 പ്രവര്‍ത്തന വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഉഴവൂര്‍, ചുങ്കം ഫൊറോന സമിതികള്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കല്ലറ പഴയ പള്ളി, മണക്കാട്, പൂഴിക്കോല്‍ എന്നീ യൂണിറ്റുകള്‍ അതിരൂപതയിലെ മികച്ച യൂണിറ്റുകള്‍ക്കുള്ള ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. വാര്‍ഷിക ആഘോഷ കലാമത്സരങ്ങളില്‍ കൈപ്പുഴ, ഇടയ്‌ക്കാട് ഫൊറോനകള്‍ ആദ്യ സ്ഥാനങ്ങള്‍ക്കുള്ള എവര്‍റോളിംഗ് ട്രോഫികള്‍ക്ക് അര്‍ഹരായി.
ജേക്കബ് വാണിയംപുരയിടത്തില്‍
[Gallery not found]






