കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ വാര്‍ഷികം കരിങ്കുന്നത്ത്‌
Updated on December 18, 2009 at 4:07 pm

ചുങ്കം: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ വാര്‍ഷികം ഡിസംബര്‍ 20 ന്‌ കരിങ്കുന്നത്തു വച്ച്‌ ആഘോഷിക്കും. ഇതോടനുബന്ധിച്ച്‌ കരോള്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്‌. വിജയികള്‍ക്ക്‌ മഠത്തില്‍ ജോണ്‍ മെമ്മോറിയല്‍ റോളിംഗ്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും സമ്മാനിക്കും. കരിങ്കുന്നം ടൗണിലൂടെ നടത്തപ്പെടുന്ന കരോള്‍ റാലിയില്‍ നിന്നാണ്‌ വിജയികളെ കണ്ടെത്തുക. ആദ്യ നാലു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ യാഥാക്രമം 1000 രൂപ, 750 രൂപ, 500 രൂപ, 250 രൂപ വീതം കാഷ്‌ പ്രൈസ്‌ ലഭിക്കും. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക്‌ റോളിംഗ്‌ ട്രോഫിയും സമ്മാനിക്കുന്നതാണ്‌. ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്ക്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രണ്ടിന്‌ മത്സരം തുടങ്ങും. പാരിഷ്‌ ഹാളില്‍ മൂന്നു മണിക്കു ചേരുന്ന വാര്‍ഷികത്തില്‍ കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ പ്രസിഡന്റ്‌ ഷിനോ കുന്നപ്പള്ളില്‍ അധ്യക്ഷത വഹിക്കും. കാരിത്താസ്‌ ഡയറക്ടര്‍ ഫാ.തോമസ്‌ ആനിമൂട്ടില്‍ വാര്‍ഷികം ഉദ്‌ഘാടനം ചെയ്യും. ഫാ.ജേക്കബ്‌ കുറുപ്പിനകത്ത്‌ മുഖ്യപ്രഭാഷണം നടത്തും. കെ.സി.വൈ.എല്‍ അതിരൂപതാ ചാപ്ലയിന്‍ ഫാ.ജിനു കാവില്‍ കരോള്‍ മത്സര വിജയികള്‍ക്ക്‌ സമ്മാനങ്ങല്‍ നല്‍കും. വാര്‍ഷികത്തോടനുബന്ധിച്ച്‌ ഫൊറോനയിലെ ഓരോ യൂണിറ്റും മറ്റൊരു യൂണിറ്റിന്‌ ക്രിസ്‌മസ്‌ സമ്മാനം കൈമാറുന്നതാണ്‌.

ഷിനോ കുന്നപ്പള്ളില്‍

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4