കെ.സി.വൈ.എല്‍ ജന്മദിനാഘോഷം ക്‌നാനായ യുവജന മഹാസംഗമമായി
Updated on November 24, 2009 at 3:31 pm

40th-birthdayകടുത്തുരുത്തി: കേരള കത്തോലിക്കാ സഭയിലെ പ്രഥമ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗിന്റെ നാല്‍പതാം ജന്മദിനാഘോഷം യുവജന മഹാസംഗമമായി മാറി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രയാണങ്ങളും, യുവജന ആവേശം നിറഞ്ഞു നിന്ന പൊതുസമ്മേളനവുമൊക്കെ ക്‌നാനായ യുവജന കരുത്തിന്റെ പ്രതീകങ്ങളായി. ചൂളപ്പറമ്പില്‍ പിതാവിന്റെ ഛായാചിത്രം (മലങ്കര ഫൊറോന), ദൈവദാസന്‍ മാക്കീല്‍ പിതാവിന്റെ ഛായാചിത്രം (ഇടയ്‌ക്കാട്ട്‌ ഫൊറോന), ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ ഛായാചിത്രം (കൈപ്പുഴ ഫൊറോന), തറയില്‍ പിതാവിന്റെ ഛായാചിത്രം (കിടങ്ങൂര്‍ ഫൊറോന), സംഘടനാ പതാക (കടുത്തുരുത്തി ഫൊറോന), ക്‌നായി തോമായുടെ ഛായാചിത്രം (ഉഴവൂര്‍ ഫൊറോന), ദീപശിഖ (ചുങ്കം ഫൊറോന), വിശുദ്ധ ബൈബിള്‍ (പടമുഖം ഫൊറോന) എന്നിവ വഹിച്ചു കൊണ്ടുള്ള പ്രയാണങ്ങള്‍ കുറുപ്പന്തറയില്‍ ഒരുമിച്ചു സമ്മേളിച്ച ശേഷം സമ്മേളന വേദിയായ കടുത്തുരുത്തിയിലേക്ക്‌ പുറപ്പെടുകയായിരുന്നു. അന്തരിച്ച മുന്‍ സംഘടനാ പ്രസിഡന്റ്‌ ബാബു ചാഴികാടന്റെ നാമധേയത്തിലുള്ള സമ്മേളന നഗറില്‍ (കടുത്തുരുത്തി വലിയ പള്ളി പാരിഷ്‌ ഹാള്‍) ചേര്‍ന്ന ജന്മദിനാഘോഷ സമ്മേളനത്തില്‍ പ്രസിഡന്റ്‌ ജേക്കബ്‌ വാണിയംപുരയിടത്തില്‍ അധ്യക്ഷത വഹിച്ചു. ചിങ്ങവനം ക്‌നാനായ ഭദ്രാസനത്തിലെ സഹായ മെത്രാപ്പോലീത്ത കുര്യാക്കോസ്‌ മാര്‍ ഈവാനിയോസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മുന്‍ മന്ത്രി മോന്‍സ്‌ ജോസഫ്‌ മുഖ്യപ്രഭാഷണവും, വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാ.റെനി കട്ടേല്‍, ഫാ.ജോണ്‍ ചേത്തലില്‍, ലിന്‍സണ്‍ കൈതമല എന്നിവര്‍ പ്രസംഗിച്ചു. സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌ എം.എല്‍.എ സമ്മാനദാനം നിര്‍വഹിച്ചു. പൊതുസമ്മേളനത്തിനു മുമ്പ്‌ വിവിധ പ്രയാണങ്ങള്‍ അതിരൂപതാ ഭാരവാഹികളായ ജിജോ വരകുകാല, ടോജി പുഴക്കരോട്ട്‌, വിനീത അന്ന തോമസ്‌, ഡോ.ഫ്രാന്‍സിസ്‌ സിറിയക്‌, സിസ്റ്റര്‍ സിന്‍സി എസ.വി.എം എന്നിവര്‍ ഏറ്റുവാങ്ങി. അതിരൂപതാ ഭാരവാഹികള്‍ക്കൊപ്പം കടുത്തുരുത്തി യൂണിറ്റ്‌ ഭാരവാഹികളായ ബിബിന്‍ പിണ്ടിക്കാനായില്‍, എബിന്‍ കീഴങ്ങാട്ട്‌, മനോജ്‌ മുളന്താനം, അജോ കുഴുപ്പില്‍, ടോമി ഇടംപാടത്ത്‌, ജോസ്‌്‌ലിന്‍ തോപ്പില്‍പുത്തന്‍പുരയില്‍, അനു പാലയില്‍, സിസ്റ്റര്‍ ആന്‍ മരിയ എസ്‌.ജെ.സി എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

ലിന്‍സണ്‍ കൈതമല

[Gallery not found]

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4