ക്‌നാനായ സമുദായം വലിയ കൂട്ടായ്‌മ: വയലാര്‍ രവി
Updated on November 9, 2009 at 7:25 pm

mainഷിക്കാഗോ: ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ക്‌നാനായ സമുദായം കൂട്ടായ്‌മയുടെ മഹത്തായ മകുടോദാഹരണമാണെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ വാര്‍ഷികോത്സവമായ ക്‌നാനായ നൈറ്റ്‌ മാദര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറുനാട്ടിലെ പുതിയലമുറയ്‌ക്ക്‌ മാതൃഭാഷയുടെ മധുരം പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. തങ്ങളുടേതായ സംസ്‌കാരവും, പൈതൃകവും വിദേശ മണ്ണിലും കാത്തുസൂക്ഷിക്കുവാന്‍ താല്‍പര്യം കാട്ടുന്നതില്‍ അദ്ദേഹം എല്ലാവരെയും അഭിനന്ദിച്ചു. പ്രൗഡഗംഭീരമായ ചടങ്ങില്‍ കെ.സി.എസ്‌ പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ട്‌ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കേന്ദ്രമന്ത്രി വയലാര്‍ രവിയെയും, വിശിഷ്ടാതിഥി റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ യെയും വര്‍ണശബളമായ ഘോഷയാത്രയോടെയാണ്‌ സമ്മേളനവേദിയിലേക്ക്‌ ആനയിച്ചത്‌. താലപ്പൊലിയും, മുത്തുക്കുടകളും, ചെണ്ടമേളവും ഘോഷയാത്രയ്‌ക്ക്‌ പൊലിമ പകര്‍ന്നു. സമ്മേളനത്തില്‍ കെ.സി.എസ്‌ ജോയിന്റ്‌ സെക്രട്ടറി സ്‌റ്റീഫന്‍ ചൊള്ളമ്പേല്‍ സ്വാഗതം ആശംസിച്ചു. റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ, കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ഷിക്കാഗോ റീജിയണ്‍ രജിസ്‌ട്രേഷന്‍ കിക്കോഫിന്റെ ഉദ്‌ഘാടനവും കേന്ദ്രമന്ത്രി വയലാര്‍ രവി നിര്‍വഹിച്ചു. കെ.സി.സി.എന്‍.എ റീജണല്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ കൊച്ചുപുരയ്‌ക്കല്‍ രജിസ്‌ട്രേഷന്‍ കിക്കോഫിനെപ്പറ്റിയും, സ്‌പോണ്‍സേഴ്‌സിനെക്കുറിച്ചും വിശദീകരിച്ചു. ചടങ്ങില്‍ പങ്കെടുത്ത അഞ്ച്‌ നവദമ്പതികളെയും, വിവാഹത്തിന്റെ സുവര്‍ണ ജൂബിലി കഴിഞ്ഞ ആറു ദമ്പതികളെയും ആദരിച്ചു. കെ.സി.എസ്‌ കലോത്സവത്തിലെ കലാപ്രതിഭ ജസ്റ്റിന്‍ ആശാരിക്കുറ്റ്‌, കലാതിലകം ബ്രിട്ട്‌നി ചൂട്ടുവേലി, കലാതിലകം സ്‌പെഷല്‍ അവാര്‍ഡിന്‌ അര്‍ഹയായ ഫെലിഷ്യ വിരുത്തിക്കുളങ്ങര എന്നിവര്‍ക്ക്‌ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ അവാര്‍ഡുകള്‍ സമ്മാനിച്ചു. സ്‌പെഷല്‍ അച്ചീവ്‌മെന്റ്‌ അവാര്‍ഡിന്‌ അര്‍ഹയായ ബീന ഇണ്ടിക്കുഴി, ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ക്ക്‌ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ പ്രശംസാഫലകം സമ്മാനിച്ചു. കെ.സി.എസ്‌ യുവജനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടത്തി. സമ്മേളനത്തിനു ശേഷം നടത്തിയ അഞ്ചു മണിക്കൂറോളം നീണ്ട കലാസന്ധ്യ കണ്ണിനും, കാതിനും ഇമ്പം പകരുന്ന കലാപ്രകടനം കൊണ്ട്‌ സമ്പന്നമായിരുന്നു. ഷിക്കാഗോയിലെ മുഴുവന്‍ ക്‌നാനായ സമൂഹത്തെയും പങ്കെടുപ്പിച്ചു കൊണ്ട്‌ നടത്തിയ ക്‌നാനായ നൈറ്റ്‌ വന്‍വിജയമായി മാറിയത്‌ കെ.സി.എസ്‌ ഭരണസമിതിക്ക്‌ ഏറെ അഭിമാനവും ആഹ്ലാദവും പകരുന്ന അനുഭവമായി. ഭരണസമിതിയുടെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍, കെ.സി.ജെ.എല്‍, കിഡ്‌സ്‌ ക്ലബ്‌, യുവജനവേദി, വിമന്‍സ്‌ ഫോറം, കലാകേന്ദ്രം എന്നീ പോഷക സംഘടനകളുടെ കോ ഓര്‍ഡിനേറ്റേഴസിന്റെയും, അതാത്‌ കമ്മിറ്റി അംഗങ്ങളുടെയും ഏറെ നാളത്തെ കഠിനപരിശ്രമമാണ്‌ കലാസന്ധ്യ അവിസ്‌മരണീയ കലാവിരുന്നാകാന്‍ കാരണമായത്‌.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍

[Gallery not found]

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4