ക്‌നാനായ കണ്‍വന്‍ഷന്റെ ഷിക്കാഗോയിലെ കിക്കോഫിന്‌ മിന്നുന്ന തുടക്കം
Updated on November 9, 2009 at 6:01 am

ഷിക്കാഗോ: അടുത്ത വര്‍ഷം ജൂലൈയില്‍ ഡാളസില്‍ നടക്കുന്ന കെ.സി.സി.എന്‍.എ യുടെ ഒമ്പതാമത്‌ ദേശീയ കണ്‍വന്‍ഷനുള്ള ഷിക്കാഗോ റീജിയണ്‍ കിക്കോഫിന്‌ ഉജ്വല തുടക്കമായി. ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മാദര്‍ ഹൈസ്‌കൂളില്‍ നടന്ന ക്‌നാനായ നൈറ്റിനിടിയിലാണ്‌ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ നടത്തപ്പെട്ടത്‌. കെ.സി.എസ്‌ പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ട്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര മന്ത്രി വയലാര്‍ രവി രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡോ.മാത്യു ജോസഫ്‌ തിരുനെല്ലിപ്പറമ്പില്‍, ജോയി നെടിയകാലായില്‍, സിറിയക്‌ പുത്തന്‍പുര, ജയ്‌ബു കുളങ്ങര, ജോയി ചൂട്ടുവേലില്‍, ജയിംസ്‌ തിരുനെല്ലിപറമ്പില്‍ എന്നിവരില്‍ നിന്നും ഗ്രാന്‍ഡ്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ സ്വീകരിച്ചു കൊണ്ടാണ്‌ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കണ്‍വന്‍ഷന്റെ സെന്റിനറി സ്‌പോണ്‍സര്‍ഷിപ്പ്‌ ഫിലിപ്പ്‌ മുണ്ടപ്ലാക്കില്‍ കുടുംബം ആയിരിക്കുമെന്ന്‌ ഷിക്കാഗോ റീജണല്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സാണ്ടര്‍ കൊച്ചുപുരയ്‌ക്കല്‍ അറിയിച്ചു. കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം കണ്‍വന്‍ഷന്റെ പ്രത്യേകതകള്‍ വിശദീകരിച്ചു. റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ, ഫാ.ജോസഫ്‌ കുടിലില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജോണ്‍ പാട്ടപ്പതി, ജോസ്‌ തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ലാക്കില്‍, ജസ്‌മോന്‍ പുറമിടം, മൈക്കിള്‍ മാണിപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. റോണി പുത്തന്‍പറമ്പില്‍, ലിന്‍സ്‌ കുന്നശ്ശേരി എന്നിവര്‍ എം.സി മാരായിരുന്നു. ഷിക്കാഗോയില്‍ നിന്ന്‌ 170 ല്‍ പരം സ്‌പോണ്‍സര്‍ഷിപ്പ്‌ കിട്ടിയത്‌ കണ്‍വന്‍ഷന്റെ ചരിത്രം രചിക്കുന്ന വിജയത്തിന്റെ തുടക്കമാണെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ നെല്ലാമറ്റം പറഞ്ഞു.

ജോസ്‌ തൂമ്പനാല്‍

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4