ഉഴവൂര്‍ ഒ.എല്‍.എല്‍ ഹൈസ്‌കൂള്‍ നവതിയുടെ നിറവില്‍
Updated on November 7, 2009 at 2:53 pm

ഉഴവൂര്‍: ഒ.എല്‍.എല്‍ ഹൈസ്‌കൂളിന്റെ നവതി ആഘോഷങ്ങളെപ്പറ്റി ആലോചിക്കുന്നതിനും, സ്‌കൂളില്‍ നടപ്പാക്കേണ്ട നവീനമായ വിദ്യഭ്യാസ പദ്ധതികളെക്കുറിച്ചും, സ്‌കൂളിന്റെ ഭൗതിക സാഹച്യര്യങ്ങള്‍ വര്‍ധിക്കിക്കേണ്ടതിനെക്കുറിച്ചും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും പൂര്‍വ വിദ്യാര്‍ഥികളുടെയയോഗം ചേര്‍ന്നു. കേരളപ്പിറവി ദിനത്തില്‍ ചേര്‍ന്ന യോഗത്തില്‍ നൂറോളം പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്‌ പുതുപ്പറമ്പില്‍ യോഗത്തില്‍ ആമുഖ സന്ദേശം നല്‍കി. പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപീകരിക്കുക, വിവിധ ബാച്ചുകളുടെ സംഗമങ്ങള്‍ വിളിക്കുന്നതിന്‌ താല്‍പര്യപ്പെട്ടു വരുന്നവര്‍ക്ക്‌ സൗകര്യങ്ങല്‍ ചെയ്‌തു കൊടുക്കുക, ഇംഗ്ലിഷ്‌ വിദ്യഭ്യാസ സൗകര്യങ്ങല്‍ വര്‍ധിപ്പിക്കുക, എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു സ്ഥലത്ത്‌ ഒന്നിപ്പിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇത്തരം ആശയങ്ങല്‍ പഠിച്ച്‌ നടപ്പില്‍ വരുത്താവുന്ന കാര്യങ്ങളെക്കുറിച്ച്‌ രൂപരേഖ തയാറാക്കാന്‍ 101 അംഗ കമ്മിര്‌റിയെ തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചു. യോഗത്തിന്‌ എത്തിയവരില്‍ നിന്ന്‌ 20 പേരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പൂര്‍വ വിദ്യാര്‍തികളില്‍ നിന്നും പ്രഗല്‍ഭരായ നാനാജാതി മതസ്ഥരെ കമ്മിറ്റിയിലേക്കു നോമിനേറ്റു ചെയ്യുന്നതിന്‌ സ്‌കൂള്‍ മാനേജരെയോ, ഹെഡ്‌മാസ്‌റ്ററെയോ വിവരം അറിയിക്കണമെന്ന്‌ ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു. ഓരോ രാജ്യത്തു നിന്നും 2 മുതല്‍ 5 വരെ അംഗങ്ങളെ പ്രസ്‌തുത രാജ്യത്തുള്ള പൂര്‍വ വിദ്യാര്‍ഥികളുടെ അംഗസംഖ്യക്കനുസരിച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. വിപുലീകരിച്ച 101 അംഗ കമ്മിറ്റി ഡിസംബറില്‍ യോഗം ചേര്‍ന്ന്‌ നവതിയോടനുബന്ധിച്ചു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി പഠിക്കുകയും ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും.
1919 ല്‍ യു.പി സ്‌കൂളായിട്ടാണ്‌ ഒ.എല്‍.എല്‍ സ്‌കൂളിനു തുടക്കമായത്‌. ജോസഫ്‌ ചാഴികാടന്‍ എക്‌സ്‌ എം.എല്‍.എ ആയിരുന്നു പ്രഥമ ഹെഡ്‌മാസ്റ്റര്‍. മുന്‍ രാഷ്‌ട്രപതി കെ.ആര്‍.നാരായണന്‍, ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി തുടങ്ങിയവര്‍ ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായിരുന്നു. നവതി ആഘോഷത്തെപ്പറ്റിയുള്ള പൂര്‍വ വിദ്യാര്‍ഥികളുടെ നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും അറിയിക്കണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. Head Master, OLL High School, Uzhavoor. ollhsuzr@bsnl.in, 04822240108.
സ്റ്റീഫന്‍ ചെട്ടിക്കന്‍

MORE NEWS INDIA
  • » ഉഴവൂര്‍ കോളേജില്‍ ചെസ്‌ മത്സരം നടത്തി
  • » കെ.സി.വൈ.എല്‍ ഇടയ്‌ക്കാട്ട്‌ ഫൊറോനാ വനിതാ സംഗമം സംഘടിപ്പിച്ചു
  • » കോട്ടയം അതിരൂപതയുടെ 66 സ്‌കൂളുകള്‍ക്ക്‌ ന്യൂനപക്ഷ പദവി
  • » കൈപ്പുഴ സ്‌കൂളില്‍ ജൂണിയര്‍ കോണ്‍ഫറന്‍സ്‌
  • » കടുത്തുരുത്തി ഫൊറോനാ യുവജനദിനാഘോഷം രാമമംഗലത്ത്‌ നടത്തി
  • » കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സില്‍ വായനാവാരം സംഘടിപ്പിച്ചു
  • » സെന്റ്‌ ആന്‍സില്‍ നവതി ആഘോഷത്തിനു തുടക്കമായി
  • » ജോയി ചെമ്മാച്ചേല്‍ മികച്ച മത്സ്യ കര്‍ഷകന്‍
  • » മതവിശ്വാസത്തിന്റെ ദുരുപയോഗം അപകടകരം: മാര്‍ ജോസഫ്‌ പവ്വത്തില്‍
  • » നീതി ദിനാചരണവും നിയമ അവബോധ സെമിനാറും സംഘടിപ്പിച്ചു
  • » പ്രൊഫ. ഷീല സ്റ്റീഫന്‍ വനിതാ കോണ്‍ഗ്രസ്‌ -എം പ്രസിഡന്റ്‌
  • » ശാസ്‌ത്രനാടകം: കല്ലറ സ്‌കൂളിന്‌ ദക്ഷിണേന്ത്യന്‍ കിരീടം
  • » വേള്‍ഡ്‌ യൂത്ത്‌ പാര്‍ലമെന്റില്‍ കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ പങ്കെടുക്കും
  • » തിരുവനന്തപുരം ക്‌നാനായ പള്ളിയില്‍ യുവജന ദിനം ആഘോഷിച്ചു
  • » കെ.സി.വൈ.എല്‍ അതിരൂപതാ യുവജനദിനാഘോഷം ശ്രദ്ധേയമായി
  • » വൃദ്ധജനങ്ങള്‍ക്ക്‌ സാന്ത്വനത്തിന്റെ തൂവല്‍സ്‌പര്‍ശം
  • » മടമ്പം കോളജില്‍ ഇന്‍ഫ്‌ളിബ്‌നെറ്റ്‌ സൗകര്യം
  • » കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനാ ക്യാമ്പ്‌ മ്രാലയില്‍
  • » വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരം ഇന്ന്‌
  • » സമുദായ വളര്‍ച്ചയ്‌ക്ക്‌ കെ.സി.സി. യത്‌നിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌
  • Advertise Here