കെ.ആര്‍.നാരായണന്‍ സ്‌മാരക പ്രസംഗ മത്സര വിജയികള്‍
Updated on November 7, 2009 at 1:43 pm

ഉഴവൂര്‍: സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കെ.ആര്‍.നാരായണന്‍ സ്‌മാരക ഇന്റര്‍ കൊളീജയറ്റ്‌ പ്രസംഗ മത്സരത്തില്‍ എറണാകുളം ലോ കോളജിലെ മഞ്‌ജു ജെ.വരാപ്പള്ളി ഒന്നാംസ്ഥാനം നേടി. തൊടുപുഴ ന്യൂമാന്‍ കോളജിലെ അങ്കിത ജോഷി, കൊല്ലം ഫാത്തിമമാതാ കോളജിലെ എ.എസ്‌.അനീഷ്‌ എന്നിവര്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ക്ക്‌ അര്‍ഹരായി. ഡോ.ഫ്രാന്‍സിസ്‌ സിറിയക്‌ എടാട്ടുകുന്നേല്‍, പ്രൊഫ.കെ.സി.ഏബ്രഹാം, പ്രൊഫ.സ്റ്റീഫന്‍ മാത്യു, പ്രൊഫ.ജയിനമ്മ ജോണ്‍, ജിമ്മി ജയിംസ്‌ എന്നിവര്‍ മത്സരത്തിനു നേതൃത്വം നല്‍കി. ഡോ.ജോസ്‌ ഫിലിപ്പ്‌ തുമ്പനായില്‍ ആണ്‌ കാഷ്‌ അവാര്‍ഡ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. അലുംനി അസോസിയേന്റെ ആഭിമുഖ്യത്തിലുള്ള നാലാമത്‌ കെ.ആര്‍.നാരായണന്‍ അനുസ്‌മരണാ പ്രഭാഷണ പരമ്പര നവംബര്‍ ഒമ്പതിന്‌ രാവിലെ 11 ന്‌ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. അസോസിയേഷന്‍ പ്രസിഡന്റ്‌ ഉഴവൂര്‍ വിജയന്‍ അധ്യക്ഷത വഹിക്കും. എം.ജി.യൂണിവേവ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ.സിറിയക്‌ തോമസ്‌ അനുസ്‌മരണാ പ്രഭാഷണം നടത്തും. കോളജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ.ബാബു പൂഴിക്കുന്നേല്‍, വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ.ഫ്രാന്‍സിസ്‌ സിറിയക്‌ എടാട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4