കോതനല്ലൂര്‍: തൂവാനിസാ കണ്‍വന്‍ഷനോടനുബന്ധിച്ച് യുവജനങ്ങള്‍ക്ക് മാത്രമായി കെ.സി.വൈ.എല്‍. ജീസസ് യൂത്ത് സംയുക്ത നേതൃത്വത്തില്‍ തുവാനിസാ ദേവാലയത്തില്‍ യുവജനകണ്‍വന്‍ഷന്‍ നടത്തി. രാവിലെ 9.30-ന് ആരംഭിച്ച കണ്‍വന്‍ഷനില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, തുവാനിസ ഡയറക്‌ടര്‍ മോണ്‍. ജേക്കബ് വെള്ളിയാന്‍ എന്നിവര്‍ യുവജനസന്ദേശങ്ങള്‍ നല്‌കി. വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, ഗാനശുശ്രൂഷ, പാനല്‍ചര്‍ച്ചകള്‍, വി. കുര്‍ബാന, ജപമാലറാലി എന്നിവയ്‌ക്കുശേഷം തുവാനിസ കണ്‍വന്‍ഷനിലെ പൊതു ആരാധനയോടുകൂടിയാണ് കണ്‍വന്‍ഷന്‍ സമാപിച്ചത്. ശശി ഇമ്മാനുവേല്‍, പ്രകാശ് മാത്യു എന്നിവര്‍ കണ്‍വന്‍ഷനിലെ ക്ലാസുകള്‍ നയിച്ചു. കെ.സി.വൈ.എല്‍. അതിരൂപതാ പ്രസിഡന്റ് ജേക്കബ് തോമസ്, ജോയിന്റ് സെക്രട്ടറി വിനീത തെക്കേവട്ടപറമ്പില്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഫാ. ജിനു കാവില്‍, ജിജോ വരകുകാലാ, റ്റോജി പുഴക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു. റ്റോം പഴയമ്പള്ളില്‍, ജിനോ തട്ടാറുകുന്നേല്‍, ഡോ. ഫ്രാന്‍സിസ് സിറിയക്, സിസ്റ്റര്‍ സിന്‍സി എസ്.വി.എം., ജോര്‍ജ്‌കുട്ടി വലിയവീട്ടില്‍, റോഷന്‍ കിഴവള്ളില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‌കി.
ജേക്കബ് വാണിയംപുരയിടത്തില്‍
[Gallery not found]






