കല്യാണില്‍ – കാനോണം 2009 – ഹൃദ്യമായി
Updated on September 22, 2009 at 4:33 pm

കല്യാണ്‍: കല്യാണ്‍ ക്‌നാനായ വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 21 ന്‌ ലോക്‌ ഫെഡറേഷന്‍ ഹാളില്‍ സംഘടിപ്പിച്ച – കാനോണം 2009 – ഹൃദ്യമായ ക്‌നാനായ സംഗമമായി. ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന പരിപാടിയില്‍ അംഗങ്ങള്‍ കുടുംബസമേതമാണ്‌ പങ്കെടുത്തത്‌. വിഭവ സമൃദ്ധമായ ഓണസദ്യയും, വിവിധ കലാപരിപാടികളും, പുരാതനപ്പാട്ടു മത്സരവുമൊക്കെ ചടങ്ങിന്‌ കൊഴുപ്പേകി. ചടങ്ങിനെത്തിയ എല്ലാവരെയും ഏതെങ്കിലും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചു. അസോസിയേഷനിലെ മുതിര്‍ന്ന അംഗം ദീപം തെളിച്ച്‌ ചടങ്ങ്‌ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ എല്ലാവരും ചേര്‍ന്ന്‌ മാര്‍ത്തോമ്മന്‍.. ആലപിച്ചു. പിന്നീടു നടന്ന ഹ്രസ്വ പ്രാര്‍ഥനയ്‌ക്ക്‌ ഏബ്രഹാം കൈപ്പാറേട്ട്‌ നേതൃത്വം നല്‍കി. കല്യാണ്‍ മേഖലയില്‍ ക്‌നാനായ മിഷന്‍ തുടങ്ങണമെന്ന്‌ സഭാ നേതൃത്വത്തോട്‌ അഭ്യര്‍ഥിക്കുന്ന പ്രമേയം ലൂക്കോസ്‌ പാലപടിക്കല്‍ അവതരിപ്പിച്ചു. സമ്മേളനം ഏകകണ്‌ഠമായി പ്രമേയം അംഗീകരിക്കുകയും മിഷന്‍ തുടങ്ങുന്നതിനു വേണ്ട എല്ലാവിധത്തിലുമുള്ള സഹായങ്ങള്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. എല്ലാ അസോസിയേഷന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം നല്‍കുകയും, കുട്ടികള്‍ക്ക്‌ പ്രത്യേക ഗിഫ്‌റ്റുകള്‍ നല്‍കുകയും ചെയ്‌തു.

ലൂക്കോസ്‌ പാലപടിക്കല്‍

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4