സീറോമലബാര്‍ സഭ അന്തര്‍ദേശീയ അല്‌മായ അസംബ്ലി കൊച്ചിയില്‍
Updated on July 3, 2009 at 6:27 am

കൊച്ചി. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ അല്‌മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ അല്‌മായ അസംബ്ലി കൊച്ചിയില്‍ ചേരും. സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട സെന്റ്‌ തോമസില്‍ ഓഗസ്റ്റ്‌ 13 മുതല്‍ 15 വരെയാണ്‌ അസംബ്ലി. ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെയും മിഷന്‍ കേന്ദ്രങ്ങളിലെയും അല്‌മായ പ്രസ്ഥാനങ്ങള്‍, ഭക്തസംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. സഭാംഗങ്ങളായ വിദ്യാഭ്യാസ-ഉദ്യോഗസ്ഥ പ്രമുഖര്‍, കാര്‍ഷിക വിദഗ്‌ധര്‍, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന്‌ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറക്കല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.സീറോ മലബാര്‍ സഭ 2030 എന്നതാണ്‌ അസംബ്ലിയുടെ മുഖ്യവിഷയം. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മെത്രാപ്പോലീത്താമാര്‍, മെത്രാന്മാര്‍, വൈദികപ്രതിനിധികള്‍ എന്നിവര്‍ പ്രതിനിധികളുമായി ആശയവിനിമയം നടത്തും. അസീസിയിലെ വിശുദ്ധ ഫ്രാന്‍സീസിന്റെ അധ്യാത്മിക ചൈതന്യം കേരളസഭയില്‍ പ്രസരിപ്പിച്ച ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയുടെ കേരളത്തിലെ സ്ഥാപകനും കേരള അസീസിയുമായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ ഛായാചിത്ര പ്രയാണം എടത്വായില്‍ ഓഗസ്റ്റ്‌ 12-ന്‌ രാവിലെ 8.30-ന്‌ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന്‌ സഭാ ആസ്ഥാനവും അസംബ്ലി വേദിയുമായ എറണാകുളം കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ അല്‌മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്‌ക്കല്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌, അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഛായാചിത്രം ഏറ്റുവാങ്ങും. തുടര്‍ന്ന്‌ പതാക ഉയര്‍ത്തലോടെ അസംബ്ലിക്ക്‌ ആരംഭം കുറിക്കും. അല്‌മായ അസംബ്ലിയുടെ മുന്നോടിയായി സഭയിലെ യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിളംബര സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

MORE NEWS INDIA
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4