മള്ളൂശ്ശേരി: റിട്ടയേഡ് സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ നടൂപറമ്പില്‍ എം.ജെ.ചാക്കോ (കുട്ടപ്പായി – 87) നിര്യാതനായി. സംസ്‌കാരം നാളെ (ബുധന്‍ – 13/05/09) 2.30 ന് മള്ളൂശ്ശേരി പള്ളിയില്‍. ഭാര്യ ഏലിയാമ്മ മള്ളൂശ്ശേരി മുതലക്കോണം കുടുംബാംഗം. മക്കള്‍: തങ്കച്ചന്‍ (സെന്‍ട്രല്‍ ബാങ്ക് കങ്ങഴ), മോളിക്കുട്ടി, സുമ, ക്ലാരമ്മ, മിനിമോള്‍ , ഷിബു (നാലുപേരും കുവൈറ്റ്). മരുമക്കള്‍: ലീലാമ്മ ഇടത്തുംകാട്ടില്‍ മറിയപ്പിള്ളി, ഫിലിപ് പരമറ്റത്തില്‍ (റിട്ടയേഡ് പോലീസ്) കിഴക്കേ നട്ടാശ്ശേരി, ബേബിക്കുട്ടി വടക്കേകടവിനാല്‍ അടൂര്‍, ജോസി വെള്ളേത്തറ ചേര്‍ത്തല, അനിയന്‍ മാളേക്കപറമ്പില്‍ റാന്നി, റോസിലി കൊല്ലംപറമ്പില്‍ ഏറ്റുമാനൂര്‍ (കുവൈറ്റ്). പരേതന്‍ കല്ലറ മൂലയില്‍ കുടുംബാംഗം.






