മധുരമായി സ്വിസ്‌ ക്‌നാനായ കൂട്ടായ്‌മ
Updated on May 12, 2009 at 3:15 pm

swiss16സൂറിച്ച്‌: സ്വിസ്‌ ക്‌നാനായ കുടുംബ കൂട്ടായ്‌മ വൈവിധ്യമാര്‍ന്ന പരിപാടികളോടെ മെയ്‌ ഒമ്പതിന്‌ സൂറിച്ചില്‍ സംഘടിപ്പിച്ചു. രാവിലെ പത്തിനു നടന്ന ദിവ്യബലിയില്‍ കോട്ടയം അതിരൂപതയില്‍ നിന്ന്‌ ദൈവദാസരായി ഉയര്‍ത്തപ്പെട്ട മാര്‍ മാത്യു മാക്കീല്‍, പൂതത്തില്‍ തൊമ്മിയച്ചന്‍ എന്നിവരെ അനുസ്‌മരിച്ചു.ഫാ. ബിനോയി കൂട്ടനാല്‍ മുഖ്യകാര്‍മികനായിരുന്ന ദിവ്യബലിയില്‍, കുടുംബം എന്ന വിഷയത്തില്‍ ഫാ.ചാക്കോ എല്ലിക്കല്‍ സന്ദേശം നല്‍കി. ജയ്‌മോന്‍ മ്യാല്‍ക്കരപുറത്തിന്റെ സ്വാഗതത്തിനു ശേഷം നവദമ്പതികളായ പിന്റോ – ടീനാ കണ്ണാമ്പടം, ഫെലിക്‌സ്‌ – ദീപ്‌തി തച്ചേട്ട്‌ എന്നിവര്‍ക്ക്‌ ക്‌നാനായ വിവാഹാചാരങ്ങളോടെ സ്വീകരണം നല്‍കി. ജോസ്‌ കോയിത്തറയും സംഘവും നവനദമ്പതികള്‍ക്കായി അവതരിപ്പിച്ച – പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടും….എന്ന ഗാനം സദസിനെ ഇളക്കി മറിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം നടന്ന കലാപരിപാടികല്‍ വ്യത്യസ്‌തകള്‍ കൊണ്ട്‌ സമ്പന്നമായിരുന്നു. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ റ്റോമി തൊടുകയില്‍, ലൂക്കാച്ചന്‍ പുതുപറമ്പില്‍, ഏബ്രഹാം പാലപുരയ്‌ക്കല്‍, ടെറ്റി കാനാട്ട്‌ എന്നിവരെ മേഖലാ പ്രതിനിധികളായും, ജാക്‌സ്‌ ഉള്ളാട്ടില്‍, ജോജോ കള്ളിക്കല്‍, ടെനീസ്‌ തച്ചേട്ട്‌ എന്നിവരെ മേഖലാ യുവജന പ്രതിനിധികളായും ഏകകണ്‌ഠമായി തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കൂട്ടായ്‌മയുടെ സമഗ്ര വിജയത്തിനു വേണ്ടി കൈകോര്‍ത്ത എല്ലാവര്‍ക്കും കമ്മിറ്റിക്കു വേണ്ടി ജോമോന്‍ സൈമണ്‍ ഇടയോടില്‍ നന്ദി പറഞ്ഞു. കുടുംബ കൂട്ടായ്‌മയ്‌ക്ക്‌ ഫാ.ബിനോയി കൂട്ടനാല്‍, ഫാ.ചാക്കോ എല്ലിക്കല്‍, യുവജന പ്രതിനിധികളായ മഞ്‌ജു പാലപുരയ്‌ക്കല്‍, ജിസ്‌ ചിറപുറത്ത്‌, കെല്‍വിന്‍ കണ്ണേകുളത്തേല്‍, മേഖലാ പ്രതിനിധികളായ ലില്ലി വാലേല്‍, ജാന്‍സി കിഴക്കേപുറത്ത്‌, ജയ്‌മോന്‍ മ്യാല്‍ക്കരപുറത്ത്‌, ജോമോന്‍ ഇടയോടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

[Gallery not found]
Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4