ലീഡ്‌സില്‍ ക്‌നാനായ വനിതാ സംഘടന രൂപീകരിക്കുന്നു
Updated on April 20, 2009 at 1:30 pm

ലീഡ്‌സില്‍ ക്‌നാനായ വനിതാ സംഘടന രൂപീകരിക്കുന്നു
ലീഡ്‌സ്‌: യു.കെ യില്‍ ഇതാദ്യമായി ക്‌നാനായ വനിതകള്‍ക്കു വേണ്ടി അസോസിയേഷന്‍ രൂപീകരിക്കുന്നു. ലീഡ്‌സ്‌ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ്‌ 16 നു നടത്തുന്ന വനിതാ ദിനത്തിലാണ്‌ സംഘടനയ്‌ക്കു രൂപം നല്‍കുക. ബ്രാഡ്‌ഫോര്‍ഡിലെ ഫസ്റ്റ്‌ മാര്‍ട്ടേയേഴ്‌സ്‌ ചര്‍ച്ചില്‍ രാവിലെ 11 ന്‌ ആരംഭിക്കുന്ന വനിതാ സംഗമത്തില്‍ കെ.സി.ഡ്‌ളു.എ ഭാരവാഹികളെ തെരഞ്ഞെടുക്കും. തുടര്‍ന്ന്‌ വ്യക്തിത്വ വികസന സെമിനാറും, സഭയിലും സമൂഹത്തിലും സമുദായത്തിലുമുള്ള സ്‌ത്രീയുടെ പങ്ക്‌ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും. ജൂണ്‍ 27 നു നടക്കുന്ന ക്‌നാനായ ഉത്സവിന്റെ വിജയത്തിനായി കെ.സി.ഡ്‌ളു.എ യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്‌ കോ ഓര്‍ഡിനേറ്റര്‍മാരായ ഡാര്‍ളി ടോമി പുളമ്പാറയില്‍, നിമ്മി സ്റ്റെനി ചവറാട്ട്‌ എന്നിവര്‍ അറിയിച്ചു.

സഖറിയ പുത്തന്‍കളം

 

Advertise Here
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4